ശബരിമല : ദിനംപ്രതി ആയിരക്കണക്കിന് അയ്യപ്പന്മാർ ദർശനം നടത്തുന്ന സന്നിധാനത്ത് ആറു ഭാഷകളിലാണ് അറിയിപ്പുകൾ നൽകുന്നത്. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ഇത് വളരെ സഹായമാണ്. ഭക്തര്‍ക്കായ് നല്‍കുന്ന സന്ദേശങ്ങളിലെ ഭാഷ വൈവിധ്യം മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിന്ന് ശബരിമലയെ വ്യത്യസ്തമാക്കുന്നു. നഷ്ടപ്പെടുന്ന വസ്തുക്കൾ, ചെയ്യേണ്ട ആചാരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, സുരക്ഷാ മുന്നറിയിപ്പുകൾ, വഴിപാട് സമയ ക്രമീകരണങ്ങൾ, ശ്രീകോവിൽ അടയ്ക്കൽ, തുറക്കൽ വിവരങ്ങൾ തുടങ്ങിയവ ഇവിടെ നിന്ന് വിവിധ ഭാഷകളിൽ ഭക്തരിലേക്ക് എത്തുന്നു.
64 വയസുകാരായ കർണാടക ബംഗളൂരു സ്വദേശിയായ ആർ.എം. ശ്രീനിവാസനും പത്തനംതിട്ട കോഴഞ്ചേരി സ്വദേശി എ.പി ഗോപാലകൃഷ്ണൻ നായരുമാണ് ഭക്തരിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ആർ.എം. ശ്രീനിവാസൻ 24 വർഷമായി അനൗൺസറാണ്. മലയാളത്തിൽ വിവരങ്ങൾ നൽകുന്ന ഗോപാലകൃഷ്ണൻ നായർ 21 വർഷമായി ഈ സേവനത്തിലുണ്ട്. ദേവസ്വം ബോർഡിന്‍റെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിലെ അനൗൺസർമാരാണ് ഇരുവരും. ഇവർക്ക് കൂട്ടായി അഖിൽ അജയ് മൂന്നു വർഷമായി ഹിന്ദിയിലും ഇംഗ്ലിഷിലും അറിയിപ്പുകൾ നൽകുന്നു.
അയ്യപ്പസന്നിധിയിലെ സേവനത്തെക്കുറിച്ച് ഒട്ടേറെ സ്മരണകൾ ഇരുവർക്കുണ്ട്. കുരുന്നുകളടക്കം ധാരാളം അയ്യപ്പന്മാർ മുൻകാലങ്ങളിൽ കൂട്ടം തെറ്റിയിരുന്നു. ഉറ്റവരിൽ നിന്ന് അൽപ്പനേരത്തേക്ക് വേർപിരിയുകയും ശേഷം കണ്ടുമുട്ടുമ്പോഴത്തെ ആഹ്ലാദവും ആനന്ദക്കണ്ണീരും ഇവർ ഓർത്തെടുക്കുന്നു. കലാനിലയം നാടകവേദി അനൗൺസറിൽ നിന്ന് അയ്യപ്പസന്നിധിയിലേക്കുള്ള മാറ്റമാണ് ഗോപാലകൃഷ്ണന്‍റെ പശ്ചാത്തലം. ബിഎസ്എഫ് ഭടനായിരുന്നു ശ്രീനിവാസൻ. “ശ്രീകോവിൽ” നട തുറന്നു “ഹരിവരാസനം” തുടങ്ങിയ ഭക്തിഗാനങ്ങളും ഇവിടെ നിന്നാണ് നിയന്ത്രിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































