വയോജന കമ്മീഷൻ സെപ്തംബർ മൂന്നിന് ചുമതലയേൽക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച വലിയൊരു സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷൻ സെപ്തംബർ മൂന്ന് ബുധനാഴ്ച ചുമതലയേൽക്കും. മുൻ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കം പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സാമൂഹ്യ പ്രവർത്തകനുമായ കെ സോമപ്രസാദ് ചെയർപേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് ബുധനാഴ്ച സ്ഥാനമേൽക്കുന്നത്. തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ രാവിലെ പതിനൊന്നിനു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങും കമ്മീഷൻ അംഗങ്ങൾക്കുള്ള ആശംസാ സമ്മേളനവും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

സോമപ്രസാദിനു പുറമെ വയോജനക്ഷേമ പ്രവർത്തനങ്ങളിലെ നേതൃസ്വരമായി കാൽ നൂറ്റാണ്ടോളമായി പ്രവർത്തിച്ചു പോരുന്ന സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായ, അമരവിള രാമകൃഷ്ണൻ വനിതാ കമ്മീഷൻ അംഗമെന്ന നിലയിലും സാമൂഹ്യപ്രവർത്തകയെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾക്കുടമയായ ഇ എം രാധ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), സർവ്വാദരണീയനായ മുൻ കോളേജ് അധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് – എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം തുടങ്ങി നിരവധി നിലകളിൽ മികച്ച പാരമ്പര്യമുള്ള പൊതുപ്രവർത്തകനായ പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമ്മീഷൻ അംഗങ്ങളായി സ്ഥാനമേൽക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...