Wednesday, July 2, 2025 1:49 pm

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് നടപടി. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ.പി.അനിൽകുമാർ എംഎൽഎ പറഞ്ഞു. കോൺഗ്രസ് നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടും. പി.വി അൻവറിന്റ കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും കോൺഗ്രസിൽ ഉപതെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയുള്ള അനിൽകുമാർ പറഞ്ഞു.

ഇടത് സ്വതന്ത്ര എംഎൽഎയായിരുന്ന പി.വി അൻവർ സർക്കാരിനോടും പാർട്ടിയോടും ഇടഞ്ഞ് തൃണമൂൽ കോൺ​ഗ്രസിൽ ചേരുകയും സ്ഥാനം രാജിവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എഡിജിപി എം.ആർ അജിത്കുമാർ അടക്കമുള്ള പോലീസ് ഉദ്യോ​ഗസ്ഥർക്കും മുഖ്യമന്ത്രി പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി രം​ഗത്തെത്തിയതിനു പിന്നാലെയായിരുന്നു അൻവർ മുന്നണി ബന്ധം ഉപേക്ഷിച്ച് എംഎൽഎ സ്ഥാനം രാജിവച്ചത്. തുടർന്ന് യുഡിഎഫിൽ എടുക്കണമെന്ന് അഭ്യർഥിച്ച് അൻവർ മുന്നണി നേതൃത്വത്തിന് കത്തയക്കുകയും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ- സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണം ; ഉ​മ തോ​മ​സ്

0
കൊ​ച്ചി: ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ വ​ഴി സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​രെ ഉ​ൾ​പ്പെ​ടു​ന്ന 4.06...

ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51 പേര്‍ മരിച്ചു

0
ഹിമാചൽ: കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്. കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51...

ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ഡോ​ക്ടേ​ഴ്സ് ദിനാചരണം നടത്തി

0
കോ​ട്ടാ​ങ്ങ​ൽ : ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ലോ​ക ഡോ​ക്ടേ​ഴ്സ്...

ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

0
കോട്ടയം : സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ...