നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് നടപടി. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ.പി.അനിൽകുമാർ എംഎൽഎ പറഞ്ഞു. കോൺഗ്രസ് നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടും. പി.വി അൻവറിന്റ കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും കോൺഗ്രസിൽ ഉപതെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയുള്ള അനിൽകുമാർ പറഞ്ഞു.

ഇടത് സ്വതന്ത്ര എംഎൽഎയായിരുന്ന പി.വി അൻവർ സർക്കാരിനോടും പാർട്ടിയോടും ഇടഞ്ഞ് തൃണമൂൽ കോൺ​ഗ്രസിൽ ചേരുകയും സ്ഥാനം രാജിവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എഡിജിപി എം.ആർ അജിത്കുമാർ അടക്കമുള്ള പോലീസ് ഉദ്യോ​ഗസ്ഥർക്കും മുഖ്യമന്ത്രി പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി രം​ഗത്തെത്തിയതിനു പിന്നാലെയായിരുന്നു അൻവർ മുന്നണി ബന്ധം ഉപേക്ഷിച്ച് എംഎൽഎ സ്ഥാനം രാജിവച്ചത്. തുടർന്ന് യുഡിഎഫിൽ എടുക്കണമെന്ന് അഭ്യർഥിച്ച് അൻവർ മുന്നണി നേതൃത്വത്തിന് കത്തയക്കുകയും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...