തിരുവല്ലയില്‍ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു : മാത്യു ടി. തോമസ് (LDF) – അഡ്വ.വര്‍ഗീസ് മാമ്മന്‍ (UDF) – അനൂപ്‌ ആന്റണി (NDA)

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളും മത്സരരംഗത്ത് സജീവമായി. സിറ്റിംഗ് എം.എല്‍.എ മാത്യു ടി. തോമസാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ.വര്‍ഗീസ് മാമ്മനും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി അനൂപ്‌ ആന്റണിയും പ്രചരണം ആരംഭിച്ചു. നിലവിലുള്ള സാഹചര്യമനുസരിച്ച് ത്രികോണ മത്സരമായിരിക്കും ഇവിടെ നടക്കുക. സിറ്റിംഗ് എം.എല്‍.എയായ മാത്യു ടി. തോമസ് ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തിരുവല്ലയില്‍ മത്സരിക്കുക. 2006 മുതല്‍ തിരുവല്ല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയായും അച്യുതാനന്ദന്‍ മന്ത്രി സഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായും മോട്ടോര്‍ വാഹന വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബസ്‌ ചാര്‍ജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ് മാത്യു ടി തോമസ്. എല്‍.ഡി.എഫിലെ ഘടകകക്ഷിയായ ജനതാദള്‍ (എസ്)ന്റെ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികനായിരുന്ന റവ.ടി.തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനായി 1961 സെപ്റ്റംബര്‍ 27ന് ജനിച്ചു. ഡോ.അച്ചാമ്മ അലക്സ് ആണ് ഭാര്യ. അച്ചു അന്ന മാത്യു, അമ്മു തങ്കം മാത്യു എന്നിവരാണ് മക്കള്‍.

അഡ്വ.വര്‍ഗീസ് മാമനാണ് തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥിയാണ് അഡ്വ. വര്‍ഗീസ് മാമന്‍. കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമാണ്.  മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറിയായിരുന്ന റവ.പി.ഡി മാമ്മന്റെയും തിരുവല്ല സെന്റ് തോമസ് ടി ടി എ യുടെ മുന്‍ പ്രിന്‍സിപ്പല്‍ സൂസമ്മ മാമ്മന്റെയും ഇളയമകനായി ജനിച്ചു. തിരുവല്ല സാല്‍വേഷന്‍ ആര്‍മി സ്കൂളിലും എസ്.സി.എസ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം തിരുവല്ല മാര്‍ത്തോമ കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുവനന്തപുരം ലോ അക്കാദമി കോളേജില്‍ നിന്നും നിയമ ബിരുദം നേടി. പിന്നീട് 1992 മുതല്‍ തിരുവല്ല ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ അധ്യാപികയായ വിനി വര്‍ഗീസ്‌ മാമന്‍, മക്കള്‍ – മാമന്‍ വര്‍ഗീസ്‌ (ബജാജ് പൂനൈ), ഡോ.നൈനാന്‍ വര്‍ഗീസ് (ബിലിവേഴ്സ് ഹോസ്പിറ്റല്‍, തിരുവല്ല).

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആണ് തിരുവല്ലയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. ബി.ജെ.പി ദേശീയ നേതൃത്വമാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അനൂപ്‌ തിരുവല്ലയില്‍ നിന്നും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. നെല്ല് സംഭരണത്തിലെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയും മണ്ഡലത്തിലെ വികസന മുരടിപ്പിന് എതിരെയും അദ്ദേഹം നിരന്തരം പ്രതികരിക്കാറുണ്ട്. തിരുത്തി എഴുതാന്‍ തിരുവല്ല എന്ന ഹാഷ് ടാഗിലൂടെയാണ് അദ്ദേഹം പ്രചരണം നടത്തുന്നത്. 36 കാരനായ അനൂപ്‌ ആന്‍റണി ജോസഫ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. വിവേകാനന്ദ കേന്ദ്രവും വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷം 2011 ല്‍ ബി.ജെ.പി യില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയുടെ ജന്‍ ചേത്ന യാത്രയില്‍ അംഗമായിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. കഴിഞ്ഞ നിയമ തിരഞ്ഞടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും മത്സരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...