തിരുവനന്തപുരത്ത് സുധീർ കരമന എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എൽ.ഡി.എഫ്. തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്വതന്ത്രനായി നടൻ സുധീർ കരമനയെ മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് എൽഡിഎഫിന്റെ നീക്കം.
ആന്റണി രാജു ചില സ്ഥാനാർത്ഥികളെ നിർദേശിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അവയൊന്നും പരിഗണിച്ചില്ലെന്നാണ് സൂചന. തുടർന്നാണ് സുധീർ കരമനയിലേക്ക് എത്തിയത്. സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ സിപിഐഎം – ജനാധിപത്യ കേരള കോൺഗ്രസ് ധാരണയായതായാണ് വിവരം. സുധീർ കരമനയുടെ മറുപടിയും പോസിറ്റീവെന്നാണ് സൂചനകൾ.

പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് സുധീർ കരമനയെ നിശ്ചയിച്ചത്. ഇന്നോ നാളെ ഉച്ചയ്ക്ക് മുമ്പോ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ആന്റണി രാജുവും സിപിഐഎമ്മും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെയില്ല. ആന്റണി രാജു മുന്നോട്ടുവെച്ച പാർട്ടി അംഗങ്ങളുടെ പേരുകളൊന്നും സിപിഐഎം അംഗീകരിച്ചിരുന്നില്ല. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആന്റണി രാജുവിന് പകരം ഒരു സ്ഥാനാർത്ഥി വരുമ്പോൾ പൊതു സമ്മതനായിരിക്കണമെന്നായിരുന്നു എൽഡിഎഫിന്റെ നിലപാട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...