കോന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് അടവിയും ആനക്കൂട്ടവും വീണ്ടും തുറന്നതോടെ വിനോദ സഞ്ചാരികൾ എത്തിതുടങ്ങി. ഏറെ കാലത്തിന് ശേഷം നല്ല തിരക്കാണ് ആനത്താവളത്തിൽ അനുഭവപ്പെടുന്നത്. ആനത്താവളത്തിൽ എത്തുന്ന ആളുകൾ അടവി, കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കും എത്തുന്നുണ്ട്. കുട്ടവഞ്ചി ദീർഘദൂര സവാരി ആരംഭിച്ചത് സഞ്ചാരികൾക്ക് ആവേശം പകരുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രവേശനം ആനുവദിച്ചിരിക്കുന്നത്.
ആങ്ങമൂഴിയിൽ നിന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച കുട്ടികൊമ്പനാണ് ഇപ്പോൾ സഞ്ചാരികളുടെ പ്രധാന ആകർഷണം. നിരവധി ആളുകളാണ് ആനകുട്ടിയെ കണ്ട് മടങ്ങുന്നത്. ആനമ്യൂസിയം കാണുവാൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. വരും ദിവസങ്ങളിൽ ആനത്താവളം സജ്ജീവമാകുമെന്നാണ് പ്രതീക്ഷ.