റാന്നിയിലെ ജ്യൂവലറിയിൽ മോഷണം നടത്തി കടന്ന സ്ത്രീയെ ജീവനക്കാരി ഓടിച്ചിട്ട് പിടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ജ്യൂവലറിയിൽ മോഷണം നടത്തി കടന്ന സ്ത്രീയെ ജീവനക്കാരി ഓടിച്ചിട്ട് പിടിച്ചു പോലീസിൽ ഏല്‍പ്പിച്ചു. ഇടുക്കി ഉടുമ്പുന്‍ചോല കൂന്തൽ ചിറയ്കൽ ബിൻസിയാണ് (46) പിടിയിലായത്. റാന്നി ടൗണിലെ ജോസ്കോസ് ഫാഷൻ ജ്യൂവലറിയിലാണ് മോഷണശ്രമത്തിന് പിന്നാലെ നാടകീയരംഗങ്ങൾ നടന്നത്. കടയിലെ ജീവനക്കാരി മോഷ്ടാവിനെ പിന്നാലെ തിരക്കിനടന്ന് ഒടിച്ചിട്ട് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച പതിനൊന്നര മണിയോടെ ബിൻസി കടയിലെത്തി ആഭരണങ്ങൾ വാങ്ങാനെന്ന തരത്തിൽ വളകൾ പരിശോധിക്കുന്നതിനിടയിൽ കൈയ്യിലുണ്ടായിരുന്ന ബാഗിന്റെ അകത്തേക്ക് ജീവനക്കാരി കാണാതെ ഒരു വള ഇടുകയായിരുന്നു. വള ബാഗിലിട്ടതിനു ശേഷം കടയിലെ ജീവനക്കാരിയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി വേഗത്തിൽ പോകുകയായിരുന്നു.

ഉടൻ തന്നെ കടയുടെ ഉള്ളിൽ നിന്നും ജീവനക്കാരി പിന്നാലെ ഓടി പോയി പോകുന്നതിനിടയിൽ മറ്റ് കടകളിൽ അവർ കയറുന്നുണ്ടോയെന്ന് നോക്കി. ബസ് സ്റ്റാൻ്റിൽ എത്തിയപ്പോഴാണ് ബസിൽ കയറാൻ ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ അടുത്ത് എത്തി പിടികൂടിയതോടെ മോഷ്ടിച്ചെടുത്ത വള തിരികെ നല്കി പ്രശ്നം ഉണ്ടാക്കാതെ വിട്ടയക്കണമെന്ന് അപേക്ഷിച്ചു. ഉടൻ തന്നെ ജീവനക്കാരി അനുനയിപ്പിച്ച് കടയിൽ എത്തി കട ഉടമയോടെ പറഞ്ഞ ശേഷം ചേച്ചി പൊയ്ക്കൊള്ളാൻ പറയുകയും ചെയ്തു. ഇത് കേൾക്കാതെ ഇവർ വീണ്ടും കുതറി ഓടി ബസ് സ്റ്റാന്റിന്റെ പുറത്ത് കടന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിച്ചു.

ജീവനക്കാരി പിന്നാലെ ഓടി വരുന്നതു കണ്ട് ഓട്ടോ ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറക്കുകയും ജീവനക്കാരി കൈയ്യോടെ പിടിച്ച് കടയിൽ എത്തിക്കുകയും ആയിരുന്നു. ഉടൻ തന്നെ കടയുടമ പോലീസിനെ വിളിച്ചു വരുത്തുകയും എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ബിൻസിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യചെയ്ത ശേഷം കേസ് എടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇട്ടിയപ്പാറ ടൗണിലെ ജ്വൂവലറിയിലെ മോഷണവും ജീവനക്കാരി പിൻതുടർന്ന് പിടികൂടുന്നതും കാണുവാൻ നാട്ടുകാർ കടയുടെ മുൻപിൽ തടിച്ചുകൂടി. ആളുകളെ പോലീസ് മാറ്റിയാണ് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...