മണിക്കൂറിൽ 95 കിലോമീറ്റർ വേഗത ; ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ വീണ്ടും യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിൽ ആദ്യമായി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയ്ക്ക് കീഴിൽ ഒരുങ്ങുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ തലസ്ഥാന നഗരമായ ഡൽഹിയിൽ സർവീസ് നടത്തും. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകൾ എത്തുക. ഡൽഹി മെട്രോ കുടുംബത്തിന് ഇന്ന് ചരിത്രപരമായ ദിനമാണെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മാനേജിംഗ് ഡയറക്ടർ വികാസ് കുമാർ പറഞ്ഞു. മണിക്കൂറിൽ 95 കിലോ മീറ്റർ വരെ സുരക്ഷിതമായ വേഗതയിൽ സഞ്ചരിക്കാൻ ഡ്രൈവറില്ലാ ട്രെയിനുകൾക്ക് കഴിയും. 85 കിലോ മീറ്റർ വരെ പ്രവർത്തന വേഗതയിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഡൽഹി മെട്രോയുടെ മൂന്ന് ലൈനുകളിൽ രണ്ട് എക്സ്റ്റൻഷനുകളും പുതിയ ഗോൾഡ് ലൈൻ 10 ലും 64.67 കിലോ മീറ്റർ വരെ വേഗതയിൽ ഇവ സഞ്ചരിക്കുമെന്ന് ഡിഎംആർസി എംഡി വികാസ് കുമാർ പറഞ്ഞു. 52 ട്രെയിൻ സെറ്റുകൾക്ക് വേണ്ടി 2022 നവംബറിലാണ് ഓർഡർ നൽകിയത്. പദ്ധതിയ്ക്ക് 312 ദശലക്ഷം യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദില്ലി മെട്രോയുടെ ഫേസ് 4 വിപുലീകരണത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ട്രെയിനുകൾ എത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ...

സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ...

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം....

പന്തളം കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

0
പന്തളം : കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള...