ഡൽഹി: ഇന്ത്യയിലും എയർ ടാക്സികൾ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നടന്ന രണ്ടാമത് ഏഷ്യ പസിഫിക് സിവിൽ ഏവിയേഷൻ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായിച്ചേർന്ന് നടത്തിയ ഏഷ്യാ പസഫിക് മന്ത്രിതലസമ്മേളനത്തിൽ ഡൽഹി പ്രഖ്യാപനത്തിനും അംഗീകാരം നൽകി. വ്യോമയാനരംഗത്തെ വെല്ലുവിളികൾ പരിഹരിക്കുക ലക്ഷ്യമിട്ടുള്ള പ്രാദേശികസഹകരണം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നതിനുമുള്ള സമഗ്രമായ ചട്ടക്കൂടിനാണ് ഡൽഹി പ്രഖ്യാപനം അംഗീകാരം നൽകിയത്. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് സർക്യൂട്ട് സൃഷ്ടിക്കുന്നതും ചർച്ചയായി. ഏഷ്യയിലുടനീളമുള്ള ശ്രീബുദ്ധനുമായി ബന്ധപ്പെട്ട എല്ലാ പുണ്യസ്ഥലങ്ങളെയും ബന്ധിപ്പിച്ച് അന്താരാഷ്ട്ര ബുദ്ധിസ്റ്റ് സർക്യൂട്ട് സൃഷ്ടിക്കുന്നത് ബന്ധപ്പെട്ട രാജ്യങ്ങൾക്കും അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.