ഇവാൻജലിക്കൽ ചർച്ച് പ്രതിനിധി സഭാ സമ്മേളനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പിതാക്കന്മാർ കാത്തു സൂക്ഷിച്ച നവീകരണ ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ടെന്നും സുവിശേഷ വിഹിത വിശ്വാസത്തിനനുസൃതമായ ജീവിത ശൈലിയാണ് നമ്മെ വ്യത്യസ്തരാക്കുന്നതെന്ന് ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 41-ാമത് പ്രതിനിധി സഭാ സമ്മേളനം തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്തുള്ള സെൻട്രൽ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പ്രതിനിധി സഭാ ചെയർമാൻ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യു ധ്യാന പ്രസംഗം നടത്തി. വികാരി ജനറാൾമാരായ വെരി. റവ. സി.കെ ജേക്കബ്, വെരി. റവ. ടി. കെ തോമസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

2023-2024 വർഷത്തെ സഭയുടെയും, വിവിധ ബോർഡുകളുടെയും വാർഷിക റിപ്പോർട്ടുകൾ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ് അവതരിപ്പിച്ചു. 2023-2024 വാർഷിക കണക്കും, ബജറ്റും വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു അവതരിപ്പിച്ചു. സഭയുടെ സുവിശേഷ പ്രവർത്തന ബോർഡിലേക്ക് റവ. ഷാജി ഫിലിപ്പ് കുമ്പനാട്, മാത്യു ജോർജ് പൂവമ്പാറ, സേവിനി റേച്ചൽ ചാക്കോ, ടി.കെ വൽസൻ കാളാംങ്കുളം, സണ്ണി വർക്കി ചേലാട്, തമ്പി കുര്യൻ ആമല്ലൂർ, ജോൺസൻ ജി കുളക്കട എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിന് പ്രതിനിധി സഭാ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ മത്തായി, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, പ്രൊഫ. വിജി തോമസ്, റവ. അനിഷ് തോമസ് ജോൺ, പ്രൊഫ. ജോസി വർഗീസ് എന്നിവർ പ്രസംഗിച്ചു. സഭയുടെ 7 ഡയോസിസുകളിൽ നിന്നുള്ള ഇടവകകളിലെ വൈദീകരും അത്മായ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...