പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ സംഭവം ; രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നു, അസമിൽ ഇന്ന് ഹർത്താൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം രൂക്ഷം. ഡൽഹി ഉൾപ്പടെ പലയിടങ്ങളിലും പോലീസ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുള്ള ഷഹീൻബാ​ഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര സേനയും പോലീസും ഇന്ന് ഫ്ലാ​ഗ് മാർച്ച് നടത്തും. പ്രതിഷേധം രൂക്ഷമാകാൻ സാദ്ധ്യതയുളളതിനാൽ ഉത്തർപ്രദേശിൽ ഉദ്യോ​ഗസ്ഥരോട് ജാ​ഗ്രത പാലിക്കാൻ ഡിജിപി പ്രശാന്ത് കുമാർ നിർദ്ദേശം നൽകുകയും കേന്ദ്രസേനയെ പലിയിടങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ അസമിൽ പ്രതിഷേധം രൂക്ഷം. സംസ്ഥാനത്തെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് പ്രവർത്തകർ കത്തിച്ചു. എന്നാൽ ഉത്തർപ്രദേശിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...