ബിസിസിഐയുടെ അടുത്ത പ്രസിഡന്‍റ് ആരാകുമെന്ന ആകാംക്ഷയ്ക്ക് വിരാമം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബിസിസിഐയുടെ അടുത്ത പ്രസിഡന്‍റ് ആരാകുമെന്ന ആകാംക്ഷയ്ക്ക് വിരാമമായി. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോള്‍ ഒരേയൊരു അപേക്ഷ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും മുന്‍ താരമായ മിഥുന്‍ മൻഹാസ് മാത്രമാണ് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അപേക്ഷിച്ചതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിഥുന്‍ മന്‍ഹാസ് ബിസിസിഐ ആസ്ഥാനത്തെത്തി നാനമിര്‍ദേശ പത്രിക സമര്‍പ്പിച്ച് മടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎൻഐ പുറത്തുവിട്ടിരുന്നു.

ഈ മാസം 28ന് ചേരുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലായിരിക്കും മിഥുന്‍ മന്‍ഹാസിന്‍റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. റോജര്‍ ബിന്നിയുടെ പകരക്കാരനായാണ് ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ മിഥുന്‍ മന്‍ഹാസ് ബിസിസിഐയുടെ തലപ്പത്തേക്ക് കടന്നുവരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായിരുന്ന 46കാരനായ മന്‍ഹാസ് നിലവില്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭരണത്തിനായി ബിസിസിഐ നിയോഗിച്ച സബ് കമ്മിറ്റി അംഗമാണ്. കശ്മീരില്‍ ജനിച്ച മന്‍ഹാസ് കരിയറില്‍ കളിച്ചത് ഡല്‍ഹിക്കുവേണ്ടിയാണെങ്കിലും 2016ല്‍ വിരമിക്കും മുമ്പ് അവസാന സീസണില്‍ ജമ്മു കശ്മീരിനായി കളിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...