കർണാടകയിൽ പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വീണ്ടും ടിസ്റ്റ്. പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് ബിജെപി എംഎൽഎമാർ തങ്ങളുടെ പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസിനാണ്. ഇതോടെ തങ്ങളുടെ അ‍ഞ്ച് സ്ഥാനാർത്ഥികളെയും ജയിപ്പിക്കാനാവശ്യമായ വോട്ട് കോൺഗ്രസ് ഉറപ്പാക്കി. ഒരു സ്ഥാനാർത്ഥി ഉറപ്പാക്കേണ്ടത് 28 ശതമാനം വോട്ടാണ്. ഒഴിവ് വരുന്ന 7 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 8 പേരാണ്. കോൺഗ്രസിന് സഭയിൽ 139 പേരുടെ പിന്തുണയായി. ഏഴ് എം.എൽ.സി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.കെ. ഹരിപ്രസാദ്, ടിപ്പണപ്പ കാമാക്നൂർ, പി.വി. മോഹൻ, ശിവണ്ണ ബി.എസ്., വിനയ് കാർത്തിക് പ്രകാശ് എന്നീ അഞ്ച് സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജെ.ഡി.എസ് ഗോവിന്ദരാജുവിനെയും ബി.ജെ.പി ലിംഗരാജ് പാട്ടീലിനെയും ആർ. രഘുവിനെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 134 എം.എൽ.എമാരുള്ളതിനാൽ നാല് സീറ്റുകൾ അനായാസം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ക്രോസ് വോട്ടിങ്ങും അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും ഒഴിവാക്കുന്നതിനായിരുന്നു എംഎൽഎമാരെ മാറ്റിയത്. ബെംഗളൂരുവിൽനിന്ന് 28 കിലോമീറ്റർ അകലെയുള്ള ടെറിയ റിസോർട്ടിലേക്കാണ് ഇവരെ മാറ്റിയത്. വോട്ട് ചെയ്യാൻ നിയമസഭയിലേക്ക് കൊണ്ടുപോകുന്നതുവരെ എം.എൽ.എമാർ റിസോർട്ടിൽ തുടരുമെന്നാണ് നേതാക്കൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...