തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ സുമയ്യയുടെ പരാതി വിദഗ്ദ്ധ സമിതി അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ, വിശദ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ്. കാട്ടാക്കട സ്വദേശി സുമയ്യയുടെ പരാതി വിദഗ്ദ്ധ സമിതി അന്വേഷിക്കും. നിലവിലുള്ള വിദഗ്ദ്ധ സമിതി തന്നെ തുടരന്വേഷണം നടത്തണമോ, അതോ പുതിയ സമിതി രൂപീകരിക്കണമോ എന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും. ആരോപണവിധേയനായ ഡോ രാജീവിനെ സമിതിയിൽ നിന്ന് ഒഴിവാക്കണം എന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി മറുപടി നൽകാം എന്നാണ് പരാതിക്കാരിക്ക് ആരോഗ്യവകുപ്പ് നൽകിയ ഉറപ്പ്.

ഇന്നലെ ഡിഎച്ച്എസ് ഓഫീസിന്‌ മുന്നിൽ കുത്തിയിരുന്ന് പരാതിക്കാരി പ്രതിഷേധിച്ചതോടെയാണ് ആരോഗ്യവകുപ്പ് നടപടികൾ വേഗത്തിലാക്കിയത്. അതേസമയം ഡോ.രാജീവ് കുമാറിനെ പ്രതിയാക്കി കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം തുടരുകയാണ്. 2023 മാർച്ച് 22നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യയുടെ തൈറോഡ് ഗ്രന്ഥി ശസ്ത്രക്രിയ നടന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയയ്ക്കിടെ രക്തവും മരുന്നും നൽകാനുപയോഗിക്കുന്ന സെൽട്രൽ ലൈനിന്റെ ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....