മുങ്ങി മരിച്ച മക്കളുടെ മൃതദേഹം 200 കിലോ ഉപ്പിലിട്ട് സൂക്ഷിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

ഹവേരി : കടലിൽ ഇറങ്ങുന്നതിനിടെ മുങ്ങി മരിച്ച മക്കളുടെ മൃതദേഹം 200 കിലോ ഉപ്പിലിട്ട് സൂക്ഷിച്ച് കുടുംബം. ഇത്തരത്തിൽ ചെയ്താൽ മരിച്ചവർ പുനർജീവിക്കുമെന്ന് സമൂഹമാധ്യമങ്ങളിലെ ഒരു വീഡിയോ പ്രചാരണം അനുസരിച്ചായിരുന്നു കുടുംബത്തിന്റെ വിചിത്ര നടപടി. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. 11കാരനായ നാഗരാജ് ലാങ്കറും 12 കാരനായ ഹേമന്ത് ഹരിജനുമാണ് ഞായറാഴ്ച മുങ്ങി മരിച്ചത്. സമൂഹ മാധ്യമങ്ങളിലെ അടിസ്ഥാനമില്ലാത്ത പ്രതികരണത്തിൽ വിശ്വസിച്ച കുട്ടികളുടെ രക്ഷിതാക്കളാണ് വലിയ അളവിൽ ഉപ്പ് വാങ്ങി കുട്ടികളുടെ മൃതദേഹം ഷീറ്റിൽ വച്ച് ഉപ്പുകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചത്.

ആറ് മണിക്കൂറോളം നേരമാണ് കുട്ടികളുടെ മൃതദേഹം ഇത്തരത്തിൽ സൂക്ഷിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഇരുവീട്ടുകാരേയും ധരിപ്പിക്കുകയായിരുന്നു. ഇതോടെ മൃതദേഹങ്ങൾ പുറത്തെടുത്ത് സംസ്കരിക്കാന്‍ രക്ഷിതാക്കൾ തയ്യാറാവുകയായിരുന്നു. രണ്ട് കുട്ടികൾ നഷ്ടപ്പെട്ട കുടുംബങ്ങൾ അവരെ വീണ്ട് കിട്ടാന്‍ ഇത്തരമൊരു പരിശ്രമം നടത്തിയതിൽ ആരെയും പഴിക്കാനാവില്ലെന്നാണ്  ബന്ധുക്കൾ പറയുന്നത്. അയ്യായിരത്തിലധികം രൂപ ചെലവിട്ടാണ് വീട്ടുകാർ 200 കിലോയോളം ഉപ്പ് വാങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി...

വഖഫിൽ യുഡിഎഫ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു ; പിണറായി വിജയൻ

0
തിരുവനന്തപുരം : വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ്...

കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

0
കണ്ണൂർ : 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് &...

സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ്...

0
തൃശൂര്‍: സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍...