വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ ഐ.സി ബാലകൃഷ്ണൻ്റെ പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് ആത്മഹത്യചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബം. നാളെയാണ് പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയിൽ എത്തുന്നത്. ബത്തേരി ഗാന്ധി സ്ക്വയറിലാണ് ഉപവാസം നടത്തുന്നത്.’കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി ഉറപ്പു നൽകിയിരുന്നു. കേസിൽ പ്രതിയായ ഐ.സി ബാലകൃഷ്ണന് സീറ്റ് നൽകി. ഇപ്പോൾ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനും എത്തുകയാണ്. കോൺഗ്രസും പ്രിയങ്കാ ഗാന്ധിയും എന്‍.എം വിജയന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്’. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായ ഐസി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ പിതാവിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ തയാറാകണമെന്നും എന്‍.എം വിജയന്‍റെ മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























