പത്തനംതിട്ട: ആനന്ദപ്പള്ളി സ്വദേശിയായ 28 കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ബംഗളൂരുവിലെ താമസസ്ഥലത്താണ് അരുൺ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്തു. ബെംഗളൂരു ഹസലുരുവിലെ താമസസ്ഥലത്താണ് അരുൺ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹിതനാണെങ്കിലും ചില പ്രശ്നങ്ങൾ കാരണം കുറച്ചു ദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. ബെംഗളുരൂ സ്വദേശിനിയാണ് അരുണിന്റെ ഭാര്യ. മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടെന്നും ദുരൂഹത നീങ്ങാൻ റീപോസ്റ്റ്മോർട്ടം നടത്തണമെന്നും ജില്ലാ പോലീസ് മേധാവിക്ക് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഭാര്യ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ചില ഭീഷണി കോളുകൾ വന്നിരുന്നുവെന്നും ബന്ധുക്കൾ പറയുന്നുണ്ട്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ അരുൺ ബാബുവിന്റെ മൃതദേഹം വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. അതേസമയം, മരണത്തിൽ അസ്വാഭാവിക മരണത്തിന് കൊടുമൺ പോലീസ് കേസെടുത്തിട്ടുണ്ട്. റീപോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ കേസിലെ ദുരൂഹത നീങ്ങുമെന്നാണ് പോലീസ് പറയുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1