Thursday, June 20, 2024 4:57 pm

വീട്ടുകാർ സിനിമയ്ക്ക് പോയി ; വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ 27 പവൻ സ്വർണം കവർന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം തേവള്ളിയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിൽ നിന്നാണ് 27 പവൻ സ്വർണം കവർന്നത്. വീട്ടുകാർ രാത്രിയിൽ സിനിമ കാണാൻ പോയ സമയത്തായിരുന്നു മോഷണം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ധീരജ് രവിയും കുടുംബം സിനിമക്ക് പോയത്. 12 മണിയോടെ തിരിച്ചെത്തി. വീടിനകത്ത് കടന്നപ്പോൾ മാത്രമാണ് മോഷണം നടന്ന കാര്യം വീട്ടുകാർ തിരിച്ചറിയുന്നത്. വീടിന്‍റെ പിന്നിലൂടെ എത്തിയ കള്ളൻ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നത്.

കിടപ്പ് മുറിയുടെ പൂട്ട് തകർത്ത മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വലിച്ചു പുറത്തിട്ടു. കൊല്ലം എ.സി.പി അഭിലാഷിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. ഫോറൻസിക് ഉദ്യോഗസ്ഥരും വിരടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വീട്ടുകാരെക്കുറിച്ച് കൃത്യമായി അറിയുന്ന ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി കാർഷിക ഗ്രാമ വികസന ബാങ്ക് നവീകരിച്ച ഓഫീസ് കെട്ടിടം ഉത്ഘാടനം നാളെ (21)

0
റാന്നി : പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച...

അടൂര്‍ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂതന സാങ്കേതികവിദ്യയായ നിർസ് (NIRS) ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു

0
അടൂര്‍ : ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി...

രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് കോട്ടയത്ത്...

0
കോട്ടയം : രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ...

കേന്ദ്രമന്ത്രി സാവിത്രി താക്കൂറിന്‍റെ അക്ഷരത്തെറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

0
ദില്ലി: കേന്ദ്രമന്ത്രി സാവിത്രി താക്കൂറിന്‍റെ അക്ഷരത്തെറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ബേട്ടി...