തിരുവനന്തപുരം : കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെ വിമർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. കർഷകന്റേത് ആത്മഹത്യയല്ല, കൊലപാതകം. കേന്ദ്രത്തിൽ നിന്ന് ഒരു നയാ പൈസ പോലും കേരളത്തിന് കിട്ടാനില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ശ്രീലങ്കയിലെ സാഹചര്യം കേരളത്തിലുണ്ടാക്കരുത്. കേന്ദ്രവിഹിതം വാങ്ങിക്കുട്ടിയ സംസ്ഥാന സർക്കാർ നെൽ കർഷകർക്ക് നൽകിയില്ല. കിട്ടിയ പണമെല്ലാം ബാങ്കിലിട്ട് കർഷകർക്ക് വായ്പയായി നൽകി. കൃഷി വകുപ്പ് മന്ത്രി കള്ളം പറയുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ മുഖം കാണുന്നത് ജനങ്ങൾക്ക് വെറുപ്പായി മാറി. ഏഴാം ക്ലാസുകാരൻ വരെ മുഖ്യമന്ത്രിയെ തട്ടിക്കളയണമെന്ന് പറയുന്നുവെന്നും ശോഭ സുരേന്ദ്രൻ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























