മകളെ ഉപദ്രവിച്ചയാളെ ഇന്ത്യയിലെത്തി കൊലപ്പെടുത്തി പിതാവ്

For full experience, Download our mobile application:
Get it on Google Play

തിരുപ്പതി : 12 വയസ്സുള്ള തന്റെ മകളെ ഉപദ്രവിച്ചയാളെ ഇന്ത്യയിലെത്തി കൊലപ്പെടുത്തി കുവൈറ്റിലേക്ക് തിരിച്ചു പോയി പിതാവ്. കൊലപാതകം ഏറ്റുപറഞ്ഞു കൊണ്ട് പിന്നീട് ഇയാള്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോ ആണ് സത്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. കുവൈറ്റില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപ്പള്ളിയിലാണ് ഇയാളുടെ ജന്മസ്ഥലം. ഇവിടെത്തന്നെയാണ് മകളെ പീഢിപ്പിച്ചയാളും താമസിക്കുന്നത്. ഡിസംബർ 7 ന് ഇങ്ങോട്ടേക്ക് പറന്നെത്തി കത്തി കൊണ്ട് കുത്തി കൊലപാതകം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി കുവൈറ്റിലേക്ക് തന്നെ തിരിച്ചു പോകുകയും ചെയ്തു. താനും ഭാര്യയും കുവൈറ്റിലാണ് ജോലി ചെയ്യുന്നതെന്നും മകളെ ഭാര്യാ – സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് ആന്ധ്രയില്‍ നിര്‍ത്തിയിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

പിന്നീട് ഭാര്യാ സഹോദരിയുടെ അമ്മായിയച്ഛന്‍ തന്റെ മകളെ ഉപദ്രവിച്ചു. മകള്‍ എതിര്‍ത്തപ്പോള്‍ അവളുടെ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു, പക്ഷെ എങ്ങനെയോ ശബ്ദമുണ്ടാക്കിയപ്പോള്‍ ഭാര്യാ സഹോദരി മുറിയിലേക്ക് ഓടി വന്ന് രക്ഷിച്ചതായും പ്രതി പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് വീട്ടുകാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും  പെൺകുട്ടി അമ്മയോട് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചു. പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് സബ് ഇൻസ്പെക്ടർ പി മഹേഷ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും സഹോദരിയും തമ്മിൽ കുടുംബ തർക്കങ്ങളുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്, പെൺകുട്ടിയുടെ പിതാവിന് പുറമെ ഇയാളുടെ മറ്റ് കുടുംബങ്ങൾക്കും കൊലപാതകത്തിൽ പങ്കുണ്ട്. എല്ലാ വസ്തുതകളും ഉടന്‍ കൊണ്ടു വരുമെന്നും പെൺകുട്ടിയുടെ പിതാവ് വീഡിയോ പുറത്തുവിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...