Thursday, April 24, 2025 7:09 pm

ഭർതൃപിതാവ് കഴുത്ത് പിടിച്ചു ഞെരിച്ചു : ആരോപണവുമായി ഷഫ്‌നയുടെ ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. തൊട്ടിൽപ്പാലം സ്വദേശിയായ ഷഫ്‌നയെ (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നു കുടുംബം ആരോപിച്ചു. സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ ഷഫ്‌നയെ ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച്‌ ഞെരിച്ചതായി ഒരിക്കല്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷഫ്‌നയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു ചൊക്ലി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു കുടുംബം പ്രതികരിച്ചു

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴുമണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോണ്‍ഗ്രസ് നേതാക്കളുടെ പൈതൃകം ഏറ്റെടുക്കുവാനുള്ള ബി.ജെ.പി ശ്രമം അപഹാസ്യം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്വാതന്ത്ര്യസമര സേനാനികളായ കോണ്‍ഗ്രസ് നേതാക്കളുടെ പൈതൃകം എറ്റെടുക്കുവാനുള്ള സംഘപരിപാര്‍,...

ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന യുവാവിനെ എക്സൈസ് പിടികൂടി

0
തൃശൂര്‍: ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന യുവാവിനെ...

കോട്ടയം ഇരട്ടക്കൊലക്കേസ് : പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമായിരുന്നെന്ന് പോലീസ്

0
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി ലക്ഷ്യമിട്ടിരുന്നത് ഗൃഹനാഥനായ വിജയമുമാറിനെ മാത്രമായിരുന്നെന്ന് പോലീസ്....

എൻസിപി തൃശൂർ ജില്ലാ പ്രസിഡൻ്റ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

0
തൃശൂർ: എൻസിപി നേതാവ് കോൺഗ്രസിൽ ചേർന്നു. എൻ.സി.പി തൃശൂർ ജില്ലാ പ്രസിഡൻ്റ്...