എപ്പോഴും മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയാണെന്ന പേരിൽ പിതാവ് മകളെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയാണെന്ന പേരിൽ പിതാവ് മകളെ കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. പതിനെട്ടുകാരിയായ ഹെതാലിയെ ആണ് പിതാവ് മുകേഷ്(40) പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയായ ഗീതാ ബെൻ നൽകിയ പരാതിയിലാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. വീട്ടു ജോലി ചെയ്യാതെ മകൾ എപ്പോഴും മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് മുകേഷ് ഹെതാലിയെ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴ്ച വൈകിട്ടോടെയാണ് സംഭവം. അസുഖ ബാധിതനായി മുകേഷ് വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ ഗീതാ ബെൻ ജോലിക്കായി പോയി. ഈ സമയത്ത് മകളോട് വീട്ടിലെ ജോലികൾ ചെയ്യാൻ മുകേഷ് ആവശ്യപ്പെട്ടു. എന്നാൽ ഇത് കേൾക്കാതെ ഹെതാലി മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരുന്നു. സംഭവ ദിവസം വീട് വൃത്തിയാക്കണമെന്ന് മകളോട് ആവശ്യപ്പെട്ട ശേഷമായിരുന്നു ഗീത ജോലിക്ക് പോയതെന്ന് പോലീസ് പറഞ്ഞു. ഭാര്യ തിരിച്ച് വരുന്ന സമയമായിട്ടും മകൾ വീട്ട് ജോലി ചെയ്തിരുന്നില്ല. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതെ മകൾ മൊബൈൽ നോക്കിയിരുന്നതോടെ പ്രകോപിതനായ മുകേഷ് അടുക്കളയിൽ നിന്നും പ്രഷർ കുക്കറെടുത്ത് ഹെതാലിയെ ആക്രമിച്ചു. കുക്കർ കൊണ്ടുള്ള അടിയേറ്റ് 17 കാരിയുടെ തലയിലും ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. അമ്മയെത്തി മകളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുപ്പതി ക്ഷേത്രം ഡപ്യൂട്ടി എക്സിക്യൂട്ടീവി ഓഫീസറുടെ വീട്ടിൽ നിന്നും പിടികൂടിയത് 5 കോടി രൂപയുടെ...

0
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തിരുമല തിരുപ്പതി ക്ഷേത്രം ഡപ്യൂട്ടി...

മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്

0
ന്യൂഡൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്. അടുത്തിടെയായി...

ഭക്ഷ്യവിലക്കയറ്റത്തിനിടയിൽ മുട്ടയുടെ വിലയിലും വൻ വർധനവ്

0
ന്യൂഡൽഹി : ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍...

ചെന്നൈയെ ലോകോത്തര ഒളിമ്പിക് നഗരമാക്കും ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ : ചെന്നൈയെ ലോകോത്തര കായിക നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ...