ഭാര്യയോട് പക തീർക്കാൻ മകനെ ക്വട്ടേഷൻ കൊടുത്തു കൊലപ്പെടുത്തി പിതാവ്

For full experience, Download our mobile application:
Get it on Google Play

മീററ്റ്: വേർപിരിഞ്ഞ ഭാര്യയോട് പക തീർക്കാൻ മകനെ ക്വട്ടേഷൻ കൊടുത്തു കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ മീററ്റിൽ മുൻ സൈനികനായ സൻജീവ് കുമാറാണ് അറസ്റ്റിലായത്. 27 വയസുള്ള മകനെ കൊലപ്പെടുത്താൻ 5 ലക്ഷം രൂപയാണ് പിതാവ് നൽകിയത്. മീററ്റിലെ സാര്‍ധാന മേഖലയിലെ ഛൂര്‍ ഗ്രാമത്തിലാണ് സംഭവം. അമിത് എന്ന 30 കാരനെയാണ് മകനായ സച്ചിന്‍ കുമാറിനെ കൊല്ലാന്‍ സന്‍ജീവ് കുമാര്‍ ക്വട്ടേഷന്‍ നല്‍കിയത്. ചൊവ്വാഴ്ച മുതലാണ് സച്ചിനെ കാണാതായത്. ശനിയാഴ്ചയാണ് സച്ചിന്‍റെ മാതാവ് പരാതിപ്പെട്ടത്. ഭര്‍ത്താവിന് മകനെ കാണാതായതില്‍ പങ്കുണ്ടെന്ന് സംശയം ഭാര്യ പരാതിയില്‍ വിശദമാക്കിയിരുന്നു.

ഇതോടെയാണ് പോലീസ് മുന്‍ സൈനികനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയുടെ സഹോദരിയുമായി അവിഹിത ബന്ധം സ്ഥാപിച്ച് ഇവര്‍ക്കൊപ്പം താമസം ആരംഭിച്ച സന്‍ജീവ് കുമാറില്‍ നിന്ന് 15 വര്‍ഷം മുന്‍പാണ് ഭാര്യ മാറി താമസിച്ചത്. അമ്മയ്ക്കൊപ്പമായിരുന്നു മകനുണ്ടായിരുന്നത്. ഡെലിവറി ബോയി ആയി ജോലി ചെയ്തിരുന്ന സച്ചിനായിരുന്നു കുടുംബത്തിന് വരുമാനം ഉള്ളയാള്‍. ചൊവ്വാഴ്ച മകന് സന്‍ജീവ് കുമാര്‍ ആദ്യം മദ്യം നല്‍കി. മദ്യപിച്ചതിന് പിന്നാലെ മകന്റെ തലയ്ക്ക് കുപ്പി കൊണ്ട് അടിച്ച് ബോധരഹിതനാക്കി. ഇതിന് പിന്നാലെ അമിത് സച്ചിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...