ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസുകാരനായ ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിൻകര സ്റ്റേഷനിലെ പോലീസുകാരനുമായ രഘുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിനാണ് വെട്ടേറ്റത്. വെട്ടുന്ന സമയം കുതറി മാറിയതിനാല്‍ ചെറിയ രീതിയില്‍ ഉള്ള പരിക്കോടെ പ്രിയ രക്ഷപെട്ടു. പതിവായി ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതിപ്പെട്ടിരുന്നു. വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു. ശനിയാഴ്ച പ്രിയയെ വീട്ടിനുള്ളില്‍ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രിയ നെയ്യാറ്റിന്‍കര ഡി വൈ എസ് പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി മാരായമുട്ടം പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാഹുല്‍ ബാബുവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും സ്‌റ്റേഷനില്‍ ഹാജരായില്ലെന്നാണ് വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...