പെരുന്നാൾദിനം ധനസമാഹരണദിനമാക്കി ; അബ്ദുൽ റഹീമിനെ രക്ഷിക്കാൻ മലപ്പുറത്തിന്റെ കരുതൽ

For full experience, Download our mobile application:
Get it on Google Play

കാളികാവ് : വധശിക്ഷ വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ രക്ഷിക്കാൻ മലപ്പുറത്തിന്റെ കരുതൽ. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമാണ് വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ കഴിയുന്നത്. 34 കോടി രൂപ ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിനെ ശിക്ഷയിൽനിന്ന് ഒഴിവാക്കും. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ധനസമാഹരണത്തിന് താങ്ങായി മലപ്പുറത്തെ യുവജനങ്ങളും രംഗത്തിറങ്ങി. മലപ്പുറത്തുകാർ പെരുന്നാൾദിനം ധനസമാഹരണദിനമാക്കി മാറ്റി. ജില്ലയിൽ പലയിടത്തും ഈദ്ഗാഹുകളിലും പള്ളികളിലും പ്രത്യേക പണപ്പിരിവ് നടത്തി. കാളികാവ് അഞ്ചച്ചവിടി എൻ.എസ്.സി. ക്ലബ്ബ് പ്രവർത്തകർ പെരുന്നാളിന് വിനോദയാത്ര പോകാറുണ്ട്. പതിവ് യാത്ര മാറ്റി ധനസമാഹരണത്തിനായി നിരത്തിലിറങ്ങി. വാണിയമ്പലം റെയിൽവേ ഗേറ്റിനു സമീപം നടത്തിയ പിരിവിൽ അഞ്ച് മണിക്കൂർ കൊണ്ട് 67000 രൂപ സമാഹരിച്ചു. ഒരു ലക്ഷം രൂപ തികയ്ക്കാനായി വ്യാഴാഴ്ചയും പ്രവർത്തകർ പിരിവെടുത്തു. വിവിധയിടങ്ങളിലായി നടക്കുന്ന ധനസമാഹരണം 14 കോടി രൂപ പിന്നിട്ടു. വിധി നടപ്പിലാക്കുന്നത് ഏപ്രിൽ 30 വരെയെങ്കിലും നീട്ടിക്കിട്ടാൻ എംബസി വഴി ശ്രമവും നടക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...