പത്തനംതിട്ട : പത്തുദിവസം നീണ്ടുനിന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി. ഐമാലി കിഴക്ക് കരയുടെ നേതൃത്വത്തിലാണ് പത്താം ഉത്സവം നടന്നത്. ഇന്നലെ രാവിലെ 11നും 11.45 നും മദ്ധ്യേ കൊടിയിറങ്ങി. ഉച്ചക്ക് 1ന് ഓട്ടംതുള്ളൽ നടന്നു. വൈകിട്ട് 3ന് താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ നിന്ന് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെട്ടു. തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണവും ഗാനമേളയും നാദസ്വരകച്ചേരിയും നൃത്ത നാടകവും ക്ഷേത്ര സന്നിധിയിൽ അരങ്ങേറി. രാത്രി 12ന് മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും നാദസ്വരത്തിന്റെയും തീവെട്ടികളുടെയും അകമ്പടിയോടെ ആനപ്പുറത്തേറിയാണ് ദേവൻ ആറാട്ട് കടവിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക് തിരിച്ചെഴുന്നെള്ളിയത്. ആറാട്ട് ക്ഷേത്ര സന്നിധിയിലെത്തി വലിയകാണിക്കയും തിരുവാഭരണദർശനത്തിനും ശേഷം ദീപാരാധനയും ആകാശ ദീപക്കാഴ്ചയും നടന്നു. ആറാട്ടു ഘോഷയാത്രയ്ക്കും തിരുവാഭരണ ദർശനത്തിനും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033