ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലഹരിക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കേണ്ടത് അത്യാവശ്യമാണെന്ന് രമേശ് ചെന്നിത്തല. മുസലിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ “വാക് എഗൈൻസ്റ്റ് ഡ്രഗ്സ്” എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ യുവജനങ്ങളാണ് രാജ്യത്തിൻറെ സമ്പത്ത് അവരെ മയക്കുമരുന്നിന് വിട്ടുകൊടുത്താൽ രാജ്യത്തിൻറെ ഭാവി തന്നെ അപകടത്തിൽ ആകും. എന്തു വിലയും കൊടുത്ത് ലഹരിയെയും അതിൻറെ ശൃംഖലകളെയും വേരോടെ പിഴുതെറിയുക എന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടത്.

വെല്ലുവിളികളെ ചെറുത്ത് തോൽപ്പിക്കാൻ യുവജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. തുടർന്ന് വിദ്യാർത്ഥികൾക്ക് രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുസ്ലിയാർ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ശരീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസലിയാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. പ്രിയ ദാസ്, മുസ്ലിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടർ ഡോക്ടർ. സ്റ്റാൻലി ജോർജ്, പ്രൗഡ് കേരള ജില്ലാ ചെയർമാൻ
അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, പ്രൊഫസർ ശരത്ത് രാജ്, പ്രൊഫസർ നവീൻ കോശി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...