സാഹിത്യ അക്കാദമിയിലും കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ തസ്തികയുണ്ടാക്കിയും ചട്ട വിരുദ്ധമായും സാഹിത്യ അക്കാദമിയിലും കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം. അക്കാദമിക്ക് നിര്‍ദ്ദേശം നൽകണമെന്ന് സാംസ്കാരിക വകുപ്പിനോടാണ് ആവശ്യപ്പെട്ടത്. താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സേഞ്ച് വഴിയാക്കാൻ നടപടി വേണമെന്നും റിപ്പോര്‍‍ട്ട് ശുപാര്‍ശ ചെയ്തു. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സാഹിത്യ അക്കാദമിയിൽ പുതിയ തസ്തികയുണ്ടാക്കരുത്. ഇതാണ് 2013 ലെ ഉത്തരവ്. താത്കാലിക നിയമനം എപ്ലോയ്മനെ്‍റ് എക്സേഞ്ച് വഴിയായിരിക്കണമെന്നാണ് അക്കാദമി ചട്ടം. എന്നാൽ 2014 മുതൽ 2024 വരെ നടത്തിയ കരാര്‍ നിയമനങ്ങളിൽ ഇത് പാലിച്ചില്ലെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ കണ്ടെത്തൽ. ഇല്ലാത്ത തസ്തികയിൽ 15 കരാര്‍ നിയമനങ്ങള്‍ നടത്തി. പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ഡ്രൈവര്‍മാരെ മുതൽ പ്രെോജക്ടുകളിലും അനുബന്ധ സ്ഥാപനങ്ങളിലെയും കരാര്‍ നിയമനങ്ങള്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം.

നിയമനത്തിന് ശേഷം മുന്‍കാല പ്രാബല്യത്തോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങുന്നതായിരുന്നു രീതി. ദിവസ വേതനക്കാരായി മുന്ന് പേരെ നിയമിച്ചതും അംഗീകൃത തസ്തികയിൽ അല്ല. അതിനാൽ ഇതും റദ്ദാക്കണം. 2007 മുതൽ 2011 വരെ ദിവസ വേതനത്തിൽ 5 പേരെ നിയമിച്ചതും അംഗീകൃത തസ്തികയിൽ അല്ല. 5 പേരെയും ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥിരിപ്പെടുത്തണമെന്ന് അക്കാദമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിയമ ധനകാര്യ വകുപ്പുകളുടെ അഭിപ്രായവും പരിഗണിക്കണമെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ ശുപാര്‍ശ. 6 സ്ഥിരം തസ്തികകള്‍ ഒഴി‍ഞ്ഞ് കിടന്നപ്പോഴാണ് കരാര്‍, ദിവസ വേതന അടിസ്ഥാനത്തിൽ നിയമനമെന്നും മെയ് മാസത്തിൽ നൽകിയ റിപ്പോര്‍ട്ടിലുണ്ട്. പരാതിയെ തുടര്‍ന്നാണ് സാഹിത്യ അക്കാദമി നിയമനങ്ങള്‍ ധനകാര്യ പരിശോധന വിഭാഗം അന്വേഷിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും സ്വകാര്യതക്കും അഭിമാനത്തിനും...

0
മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

0
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ...

പ്രതിപക്ഷ ഉപനേതാവ് പദവി ; സി പി എമ്മും സി പി ഐയും തമ്മിൽ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ...