കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ കേന്ദ്രം മണ്ണുവാരിയിടുന്നുവെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലും വരെ കേന്ദ്രസർക്കാർ മണ്ണുവാരിയിടാൻ ശ്രമിക്കുകയാണെന്നും യു.ഡി.എഫ്​ അതിനെ പിന്തുണക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ലുസംഭരണം, ഉച്ചഭക്ഷണ വിതരണം, സാമൂഹിക സുരക്ഷ പെൻഷൻ തുടങ്ങി വിവിധ പദ്ധതികളിലായി 5506 കോടി രൂപയാണ് കുടിശ്ശികയാക്കിയത്. വിഹിതം വെട്ടിക്കുറക്കുന്നെന്ന്​ മാത്രമല്ല, കിട്ടാനുള്ള തുക പോലും തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനുള്ള കഴിഞ്ഞ വർഷത്തെ ചെലവിൽ കേന്ദ്ര ഫണ്ടായി ലഭിക്കേണ്ടതും സംസ്ഥാനം വിനിയോഗിച്ചതുമായ 132 കോടി രൂപ മാർച്ചിലാണ്​ നൽകിയത്​.

ഇതിന്റെ ആനുപാതിക സംസ്ഥാന കണക്ക് കേന്ദ്ര പദ്ധതികൾക്കായുള്ള സിംഗ്​ൾ നോഡൽ ഏജൻസി അക്കൗണ്ടിൽ നൽകിയില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ശേഷിക്കുന്ന സഹായം തടഞ്ഞിരിക്കുകയാണ്. സാമൂഹികക്ഷേമ പെൻഷൻ ആയാലും ഉച്ചഭക്ഷണമായാലും നെല്ലുസംഭരണമായാലും സംസ്ഥാനം മുൻകൂർ ചെലവാക്കുകയാണ്. എന്നിട്ടും അർഹമായതുക നൽകാതെ ശ്വാസംമുട്ടിക്കുന്നു. ഈ രാഷ്ട്രീയനീക്കത്തെ എതിർക്കാനും സംസ്ഥാന താൽപര്യം സംരക്ഷിക്കാനും ഒരുമിച്ച് നിൽക്കേണ്ടതിനു പകരം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...