സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഗവർണറുടെ യാത്രച്ചെലവ് മാത്രം ഒന്നേകാൽ കോടി കടന്നു, എല്ലാത്തിനും കുറ്റം കണ്ടുപ്പിടിക്കുന്നവൻ പോലും ധൂർത്തെന്ന് ജനങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടപ്പു സാമ്പത്തികവർഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് ഇതുവരെ 1.18 കോടിരൂപ എന്ന് റിപ്പോർട്ടുകൾ. സർക്കാർ രൂക്ഷമായ പ്രതിസന്ധി നേരിടുന്നതിനാൽ ഇതിൽ 34 ലക്ഷം രൂപ കുടിശ്ശികയായി. സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് വിമാനടിക്കറ്റെടുക്കുന്നത്. അവർക്കു പണം കൊടുക്കേണ്ടതിനാൽ തുക ചോദിച്ച് രാജ്ഭവൻ നിരന്തരം കത്തയച്ചുതുടങ്ങിയതോടെ, മടിച്ചു മടിച്ച് ആറരലക്ഷം രൂപ അനുവദിക്കാനാണ് സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടരവർഷം മൂന്നിലൊന്നു ദിവസവും ഗവർണർ കേരളത്തിനു പുറത്താണെന്ന് ഈയിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2021 ജൂലായ് 29 മുതൽ ജനുവരി ഒന്നുവരെയുള്ള 1095 ദിവസങ്ങളിൽ 328 ദിവസവും കേരളത്തിലുണ്ടായിരുന്നില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനിടെയാണ് യാത്രക്കൂലി സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവരുന്നത്.

സർക്കാരിന്റേത് ധൂർത്തെന്ന് ഗവർണർ കുറ്റപ്പെടുത്തുമ്പോൾ രാജ്ഭവന്റെ ചെലവുകൾ ബജറ്റ് വിഹിതവും കടന്നെന്നാണ് ധനവകുപ്പിന്റെ വിമർശനം. രാജ്ഭവന്റെ ചെലവുകൾക്കായി 12.52 കോടി രൂപയാണ് നടപ്പുവർഷത്തെ ബജറ്റ് വിഹിതം. ഇതിനു പുറമേ, 2.19 കോടിരൂപ അധികമായി ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിൽ യാത്രയ്ക്കു മാത്രമായി 84 ലക്ഷം രൂപ അധികം നൽകി. അതിഥിസത്‌കാരത്തിന് 20 ലക്ഷം വേറെയും കൊടുത്തു. പക്ഷെ, യാത്രച്ചെലവിനുള്ള സർക്കാർ വിഹിതം അപര്യാപ്തമാണെന്നാണ് രാജ്ഭവന്റെ വാദം. ഏറ്റവുമൊടുവിൽ, ടൂർ ടി.എ. ഇനത്തിൽ ഒഡെപെക്കിന് 34 ലക്ഷം രൂപ നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദവേന്ദ്രകുമാർ ധൊദാവത്ത് കത്തയച്ചു. ഈ വർഷം ജനുവരി 31 വരെയുള്ള യാത്രക്കുടിശ്ശികയാണ് ഈ തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...