തൃപ്പുണിത്തുറ: വീടിനുള്ളില്‍ തെന്നിവീണ് കുടുങ്ങിയ വൃദ്ധയെ രക്ഷിച്ച് അഗ്‌നിരക്ഷാ സേന. അമ്പിളിനഗര്‍ അനാമിക ഹൗസില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗിരിജ വര്‍മ്മ (82) യെയാണ് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ബാത്ത്‌റൂമിലേക്ക് പോകവേ തെന്നിവീണ് എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശയായി വീട്ടിനുള്ളില്‍ വൃദ്ധ കുടുങ്ങുകയായിരുന്നു. വാതിലുകളും ജനലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് സമീപവാസികള്‍ ഗ്‌നിരക്ഷാ സേനയെ വിളിച്ചത്.
തെന്നിവീണ് എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശയായി വീട്ടിനുള്ളില്‍ കുടുങ്ങിയ ഗിരിജ വര്‍മ്മയെ അടുത്ത് താമസിക്കുന്ന ബന്ധു തിരക്കിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ സമീപവാസികളെ അറിയിച്ച് അഗ്‌നിരക്ഷാ സേനയെ വിളിച്ചു വരുത്തുകയായിരുന്നു. സേന സ്ഥലത്തെത്തി ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ജനലഴികള്‍ മുറിച്ച് മാറ്റി അകത്തു പ്രവേശിക്കുകയും തറയില്‍ അവശയായി വീണുകിടന്ന ഗിരിജയെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.