കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോഴ്സ് സംഘമെത്തി രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രാവച്ചമ്പലത്ത് കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോഴ്സ് സംഘമെത്തി രക്ഷപെടുത്തി. തിരുവനന്തപുരം നേമം പ്രാവചാമ്പലം പൂരാടം തെക്കിനകത്തു വീട്ടിൽ ദിവ്യ ആണ് അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണത്. സംഭവം അറിഞ്ഞ നേമം പോലീസ് ഉടൻ ഫയർഫോഴ്സിന്റെ സേവനം തേടുകയായിരുന്നു. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തുകയും തുടർന്ന് കിണറ്റിനുള്ളിൽ ഇറങ്ങി സ്ത്രീയെ രക്ഷപെടുത്തി കരയ്ക്ക് എത്തിക്കുകയുമായിരുന്നു. പിന്നീട് വീട്ടമ്മയെ ഫയർഫോഴ്സിന്റെ തന്നെ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നടന്ന് പോകുന്നതിനിടെ യുവതി കാൽവഴുതി കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക വിവരമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...