സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സണ്‍ഷെയ്ഡില്‍ കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സണ്‍ഷെയ്ഡില്‍ കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. സൈക്യാട്രി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പൊന്നൂക്കര കണ്ണമ്പുഴ സ്വദേശി ഷൈന്‍ ഷാജു (23) ആണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്നാം നിലയിലെ സണ്‍ഷെയ്ഡിലേക്ക് ഇറങ്ങിയത്. സണ്‍ഷെയ്ഡില്‍ വെച്ച് അബോധാവസ്ഥയിലായ ഷൈനിനെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. ശിവദാസന്‍, വി.വി. ജിമോദ്, സി.ജി. ആദര്‍ശ് എന്നിവര്‍ സണ്‍ഷെയ്ഡിലേക്ക് കയറിയപ്പോള്‍ ബോധം തെളിഞ്ഞ ഷൈന്‍ പരിഭ്രാന്തനായി. തുടര്‍ന്ന് സേനാംഗങ്ങള്‍ ഷൈനിനെ കീഴ്‌പ്പെടുത്തി റെസ്‌ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ ബി. വൈശാഖിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനം. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എം.ജി. രാജേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍കുമാര്‍, സന്ദീപ്, സുധന്‍, സജീഷ്, പ്രതീഷ്, ഷജിന്‍, ഹോം ഗാര്‍ഡ് വിജയന്‍, മുരളീധരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...