നവകേരള നിർമ്മിതിക്ക് തുടർച്ചയുണ്ടാകണം : ജോയിന്റ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

വർക്കല : കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധത്തിനിടയിലും കേരളത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഗതിവേഗം കൈവരിച്ച കാലഘട്ടമായിരുന്നു ഇടതുപക്ഷ സർക്കാരിന്റേതെന്നും ആരോഗ്യ – വിദ്യാഭ്യാസ മേഖലയും അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങളും കേരളത്തിന്റെ യശ്ശസ്സ് വർദ്ധിപ്പിച്ചുവെന്നും നവകേരള നിർമ്മിതിക്ക് ഭരണതുടർച്ച ഉണ്ടാകണമെന്നും ജോയിന്റ് കൗൺസിൽ വർക്കല മേഖലാ സമ്മേളനം വിലയിരുത്തി. മാർച്ച് 11,12 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ജോയിന്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച വർക്കല മേഖലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (വർക്കല റ്റി.എ മജീദ് സ്മാരക ഹാൾ) ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു നൽകുന്നതിനായി സിവിൽ സർവീസ് ശാക്തീകരിച്ചതും വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയതും ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തി വെളിവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ കമ്മിറ്റി പ്രസിഡന്റ് വിഷ്ണു.എസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, ജില്ലാ ട്രഷറർ അരുൺജിത്ത് എ.ആർ, നോർത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി വി.മഞ്ജുകുമാരി, മേഖല സെക്രട്ടറി ശ്യാംരാജ്.ജി, ട്രഷറർ രതീഷ് ആർ.എസ്, മേഖല കമ്മിറ്റി ഭാരവാഹികളായ നിഷ വിജയൻ, ഷോമാരാജ് എൽ.റ്റി, ഉഷാകുമാരി കെ.വി എന്നിവർ പ്രസംഗിച്ചു.

ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റി ഭാരവാഹികളായി വിഷ്ണു.എസ് (പ്രസിഡന്റ്), നിഷ വിജയൻ, ജിജി കെ.പി (വൈസ് പ്രസിഡന്റ്മാർ), പ്രമോദ് ജി.നായർ (സെക്രട്ടറി), അരുൺ കുമാർ, ശരണ്യ ജി.എസ് (ജോയിന്റ് സെക്രട്ടറിമാർ), രതീഷ് ആർ.എസ് (ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി ഉഷാകുമാരി കെ.വി (പ്രസിഡന്റ്), ഷോമാരാജ് (സെക്രട്ടറി), അർച്ചന തമ്പി (വൈസ് പ്രസിഡന്റ്), നിഷ വിജയൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....