ആലപ്പുഴയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കിനെ (22)യാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. വണ്ട‍ാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്ത് ഭാര്യയും ഭർത്താവും നടത്തിവരുന്ന ഹോട്ടലിലാണ് വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവയുമായി കഴിഞ്ഞ 23 ന് രാത്രിയാണ് യുവാവ് ആക്രമണം നടത്തിയത്. ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെ വടിവാൾ വീശി കൊന്നു കളയുമെന്ന് ഇസഹാക്ക് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഹോട്ടലുടമ പൊലീസി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. പുന്നപ്ര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജി രാജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മാഹിൻ, സിവിൽ പോലീസ് ഓഫീസർ ജിനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇസഹാക്കിനെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...