കാട്ടാക്കടയിൽ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തിരുന്ന വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുബോൾ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. കട്ടയ്‌ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് (19) ആണ് പിടിയിലായത്. കൂട്ട് പ്രതികൾ ഒളിവിലാണ്. നാടുകാണി സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ അബിൻ (19), കട്ടയ്ക്കോട് സ്വദേശിയും പാൽ വണ്ടി ഓടിക്കുന്നയാളുമായ അനുരാജ് (20), കട്ടയ്ക്കോട് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ സജിത് (22), കട്ടയ്ക്കോട് സ്വദേശിയും വാർപ്പ് പണിക്കാരനുമായ നിതിൻ (24) എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർ വിജ്ഞാൻ കോളേജ് വിദ്യാത്ഥികളാണ്. ഇവരെ അഭിഷേക് കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ ബസ് കത്ത് നിന്ന ആർ പി എം (കിക്മ) കോളേജിലെ 2 -ാം വർഷ ബിരുദ വിദ്യാർത്ഥികളായ അനു, ശ്രീറാം, ആദീഷ് എന്നിവരെ സംഘം ചേർന്ന് ചവിട്ടി വീഴ്ത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കാമ്പസിനുള്ളിൽ വച്ച് അനുവിൻ്റെ കൈ തട്ടി അഭിഷേകിൻ്റെ മൊബൈൽ നിലത്ത് വീണ് സ്ക്രീൻ ഗ്ലാസ് പൊട്ടിയിരുന്നു. കോളേജ് പ്രിൻസിപ്പൾ ഇടപ്പെട്ട് സംഭവം ഒത്ത് തീർപ്പാക്കി ഫോൺ ശരിയാക്കി നൽകാം എന്നു പറഞ്ഞതിന് ശേഷമാണ് പ്രതി വിദ്യാർഥികളെ ആക്രമിച്ചത്. പരിക്കേറ്റ വിദ്യർഥികൾ ചികിത്സയിൽ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...