നീറ്റ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ ജീവനൊടുക്കിയ നിലയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: 2017ലെ നീറ്റ് യുജി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ നവ്ദീപ് സിംഗിനെ (25) മരിച്ച നിലയിൽ കണ്ടെത്തി. ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ് നവ്ദീപ്. ഞായറാഴ്ചയാണ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സിംഗ് എംഎഎംസിയിൽ റേഡിയോളജിയിലാണ് എംഡി പഠനം നടത്തിയിരുന്നത്. ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ മുറിയിൽ ചെന്നു നോക്കാൻ നവ്ദീപിന്‍റെ അച്ഛൻ ഒരു സുഹൃത്തിനോട് പറയുകയായിരുന്നു.

സുഹൃത്ത് ചെന്നു നോക്കിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് തുറന്ന് നോക്കിയപ്പോൾ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. സിംഗിന്‍റെ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംഎഎംസിയിൽ എംബിബിഎസ് പൂർത്തിയാക്കിയ നവ്ദീപ് സിംഗ് മിടുക്കനായ വിദ്യാർത്ഥി എന്നാണ് കോളേജിൽ അറിയപ്പെട്ടിരുന്നത്. ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...