ഉക്രൈൻ യുദ്ധം കഥാതന്തുവായ മലയാളത്തിലെ ആദ്യ ഷോർട്ട് ഫിലിം – ‘ഒരു വിലാപം’ റിലീസ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

യുദ്ധം ലോകത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളാണ്. ശവപ്പറമ്പുകളാകുന്ന നഗരങ്ങൾ, പട്ടിണിയും പകർച്ചവ്യാധികളും, ലക്ഷക്കണക്കിന് അഭയാർത്ഥികൾ, കത്തിയമരുന്ന ഫാക്ടറികളും കെട്ടിടങ്ങളും….ശത്രു പാളയത്തിൽ തടവിലാക്കപ്പെടുന്നവർ, ശത്രുപടയാളികളാൽ മാനം നഷ്ടപ്പെടേണ്ടി വരുന്ന സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും …

ഒന്നാം ലോക മഹായുദ്ധം രണ്ടു കോടി ജനങ്ങളെ കൊലപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധത്തില്‍ എണ്ണം അതിന്റെ ഇരട്ടിയായിരുന്നു. കൊറിയന്‍ യുദ്ധത്തിലെ മരണ സംഖ്യ 30 ലക്ഷം. വീയറ്റ്നാം യുദ്ധത്തില്‍ കൊല്ലപ്പെട്ടതാകട്ടെ 25 ലക്ഷം ജനങ്ങള്‍. ഇറാക്ക് – അഫ്ഗാന്‍ യുദ്ധം തകർത്തെറിഞ്ഞത് 10 ലക്ഷത്തോളം ആളുകളെ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉക്രൈനിൽ ദിവസേന പൊലിയപ്പെടുന്നത് നൂറുകണക്കിന് ജീവനുകളും !

ശത്രുരാജ്യത്തിന്റെ തോക്കിൻ മുനയിൽ എരിഞ്ഞു തീർന്ന സ്വന്തം മകൾ …. പടയാളികൾ തട്ടിക്കൊണ്ടുപോയ സ്വന്തം ഭർത്താവ്….. പട്ടാളക്കാർ തകർത്തെറിഞ്ഞ സ്വന്തം മാനം … അവർ ചാമ്പലാക്കിയ തന്റെ വീട്….ഇവയ്ക്കിടയിൽ സ്വന്തം ജീവൻ തൃണവൽക്കരിച്ചു കൊണ്ട് ഉക്രൈൻ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന ഒരു മലയാളി വീട്ടമ്മയുടെ കദനകഥ പറയുകയാണ് ‘ഒരു വിലാപം’ എന്ന മലയാള ഷോർട്ട് ഫിലിമിലൂടെ മോനിച്ചൻ കളപ്പുരയ്ക്കൽ. സ്വിറ്റ്സർലണ്ടിൽ വെച്ചു ഈ വർഷം നടന്ന കേളി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം നേടിയ ഈ ഷോർട്ട് ഫിലിം, ഉക്രൈൻ യുദ്ധം പ്രധാന കഥാതന്തുവായ ആദ്യത്തെ മലയാള ഷോർട്ട് ഫിലിം കൂടിയാണ്.

“യുദ്ധം ..അത് മനസ്സുകൾ തമ്മിലായാലും, മതങ്ങൾ തമ്മിലായാലും, രാഷ്ട്രങ്ങൾ തമ്മിലായാലും ….യുദ്ധങ്ങൾ കൊണ്ട് ആരും ഒന്നും നേടിയിട്ടില്ല” എന്ന് ഫിലിമിലെ നായകൻ ഒരുവിടുമ്പോൾ മന:സ്സാക്ഷി മരവിക്കാത്ത മനസ്സുകൾ ഹൃദയത്തിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : യുദ്ധം ആർക്കുവേണ്ടി? പത്തു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം കാണാം…

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...