പത്തനംതിട്ട ജില്ലയിലെ ആദ്യ സ്മാര്‍ട്ട് ഡയറി ഫാം ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പെരുനാട് : ക്ഷീരവികസന വകുപ്പിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ അനുവദിച്ച ഏക സ്മാർട്ട് ഡയറി ഉദ്ഘാടനം ചെയ്തു. 40 വയസ്സിൽ താഴെയുള്ള യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ബെൻസി പി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമാണ് സ്മാര്‍ട്ട് ഡയറിയായി മാറ്റിയത്. നെടുമൺ ക്ഷീരോത്പാദക സഹകരണ സംഘത്തിന് കീഴിലാണ് ഫാം പ്രവർത്തിക്കുക. 10 പശുക്കളെ വാങ്ങുന്നതിനായി 11 ലക്ഷം രൂപ ബാങ്ക് ലോൺ എടുക്കുന്ന സംരംഭകർക്ക് ക്ഷീരവികസന വകുപ്പ് 4,64,000 രൂപ സബ്‌സിഡി നൽകുന്നതാണ് പദ്ധതി.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനിത സ്മാര്‍ട്ട് ഡയറി ഫാം ഉദ്ഘാടനം ചെയ്തു. മിൽമ തട്ട ഡയറി അസിസ്റ്റന്റ് മാനേജർ ഡോ.ഗിരീഷ് ‘സഹായഹസ്തം’ പദ്ധതിയിലൂടെ 10 പേർക്കായി 6000രൂപ വീതം കൈമാറി. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാരായ വിജി വിശ്വം, ഡോ.അജിത് പിള്ള, റാന്നി ക്ഷീരവികസന ഓഫീസർ റോൺ റോയ്, ഡയറി ഫാം ഇൻസ്‌ട്രക്ടര്‍മാരായ ഒ.ബി പ്രശാന്ത്, സ്വപ്ന, സംഘം പ്രസിഡന്റ് സി. സുരേഷ്, സെക്രട്ടറി സന്ധ്യ രാജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

പത്തനംതിട്ടയില്‍ സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍...

കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍...

0
ഡൽഹി: ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം...