യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം യാത്ര ആരംഭിച്ചത് 10 മണിക്കൂറോളം വൈകി

For full experience, Download our mobile application:
Get it on Google Play

ദില്ലി : 200ഓളം യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം യാത്ര ആരംഭിച്ചത് 10 മണിക്കൂറോളം വൈകി. ഏഴര മണിക്കൂറാണ് യാത്രക്കാർക്ക് വിമാനത്തിൽ ഇരിക്കേണ്ടി വന്നത്. ദില്ലി-പൂണെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കനത്ത മൂടൽ മഞ്ഞ് കാരണം യാത്ര ആരംഭിക്കാനാകാതെ പ്രതിസന്ധിയിലായത്. വെള്ളിയാഴ്ച രാത്രി 9.40-ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.50-ന് പൂണെയിൽ ലാൻഡ് ചെയ്യേണ്ട വിമാനം ശനിയാഴ്ച രാവിലെ 7.30നാണ് ദില്ലിയിൽ നിന്ന് പുറപ്പെട്ടത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് വിമാനം പൂനെയിൽ ലാൻഡ് ചെയ്തതെന്ന് യാത്രക്കാർ പറഞ്ഞു. അര മണിക്കൂർ വൈകി വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് യാത്രക്കാരെ വിമാനത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിമാനം ടേക്ക് ഓഫ് ചെയ്യാതെ വന്നതോടെ യാത്രക്കാർ ക്രൂ അം​ഗങ്ങളെ സമീപിച്ചു. വിമാനം ഉടൻ തന്നെ ടേക്ക് ഓഫ് ചെയ്യുമെന്നായിരുന്നു മറുപടി. തുടർന്ന് രണ്ട് മണിക്കൂറിലധികം സമയം പിന്നിട്ടതോടെ യാത്രക്കാർ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. തിരിച്ച് ടെർമിനലിലേയ്ക്ക് പോകണം എന്നതായിരുന്നു യാത്രക്കാരുടെ ആവശ്യം.

ശനിയാഴ്‌ച പുലർച്ചെ 5.30ന് വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പറഞ്ഞ് ക്യാബിൻ ക്രൂ അംഗങ്ങൾ പെട്ടെന്ന് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യാത്രക്കാരെ ബസുകളിൽ ടെർമിനൽ ബിൽഡിംഗിലേയ്ക്ക് എത്തിച്ചു. വീണ്ടും സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും അതേ വിമാനത്തിൽ കയറേണ്ടി വന്നെന്നും യാത്രക്കാർ അറിയിച്ചു. ശനിയാഴ്ച ദില്ലിയിൽ നിന്നുള്ള 32 വിമാനങ്ങൾ വൈകിയിരുന്നു. വ്യോമ​ഗതാ​ഗതത്തെ മാത്രമല്ല, റെയിൽ ​ഗതാ​ഗതത്തെയും മൂടൽ മഞ്ഞ് പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ദിവസം 81 ട്രെയിനുകളാണ് മൂടൽ മഞ്ഞ് കാരണം വൈകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...