കൊച്ചി: കായലുകളിൽ എക്കൽ അടിഞ്ഞ് നീരൊഴുക്കു നിലച്ചത് മത്സ്യബന്ധനത്തെ സാരമായി ബാധിച്ചുവെന്ന് മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎംഫ്ആർഐ) നടന്ന കാലാവസ്ഥാവ്യതിയാന ബോധവൽകരണ ശിൽപശാലയിൽ അനുഭവം പങ്കുവെക്കുകയായിരുന്നു അവർ. കാലം തെറ്റിയുള്ള വേലിയേറ്റവും വെള്ളപ്പൊക്കവും കൂടിവരികയാണ്. പരമ്പരാഗത കടലറിവുകൾക്കനുസരിച്ചുള്ള ആസൂത്രണങ്ങളൊക്കെ പിഴച്ചുതുടങ്ങി.
മത്സ്യകൃഷിയിലും ചെമ്മീൻ കെട്ടിലും രോഗബാധയുടെ തോത് വർധിച്ചു. കായൽ എക്കൽ നിറഞ്ഞത് കാരണം പലപ്പോഴും വള്ളങ്ങളിലൂടെയുള്ള സഞ്ചാരം സാധ്യമല്ലാത്ത അവസ്ഥയാണെന്നും കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള തീരദേശ മേഖലയിലെ മാറ്റങ്ങൾ പങ്കുവെക്കവെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ചെല്ലാനത്തെയും പുതുവൈപ്പിലെയും പട്ടികജാതി വിഭാഗത്തിൽപെട്ട മത്സ്യത്തൊഴിലാളികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ നേരിടേണ്ടിവരുന്നത് മത്സ്യത്തൊഴിലാളികളാണെന്ന് ചർച്ച നിയന്ത്രിച്ച സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി രാമചന്ദ്രൻ പറഞ്ഞു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും കൂടിയായതോടെ ഇതിന്റെ ആഘാതം ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണത്തിനായുള്ള സിഎംഎഫ്ആർഐയുടെ നിക്ര പദ്ധതിയുടെ കീഴിലാണ് ശിൽപശാല സംഘടിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































