പത്തനംതിട്ട ചുവക്കുന്നു : നഗരത്തിന് മനോഹാരിത പകര്‍ന്ന് വാകമരങ്ങള്‍ പൂത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ പാതയോരങ്ങള്‍ക്ക് മനോഹാരിത പകര്‍ന്ന് വാകമരങ്ങള്‍ പൂത്തുലഞ്ഞു. ഗുല്‍മോഹര്‍ എന്ന് അറിയപ്പെടുന്ന വാകമരങ്ങള്‍ പൂത്തുലഞ്ഞതോടെ നഗരത്തിലെ നടപ്പാതകളില്‍ വാകപ്പൂവുകള്‍ വീണ് ചുവന്നു. താഴെ വെട്ടിപ്പുറം റോഡിലും റിംഗ് റോഡിലുമാണ് മരങ്ങള്‍ പൂത്തത്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ പൂത്തു നില്‍ക്കുന്ന വാകമരങ്ങള്‍ നഗരത്തില്‍ എത്തുന്നവര്‍ക്ക് കൌതുക കാഴ്ചയാണ്. വേനല്‍ കാലത്ത് പൂക്കുകയും വസന്തം കഴിയുമ്പോള്‍ ഇലകള്‍ പൊഴിച്ച് കളയുകയും ചെയ്യുന്നവയാണ്  വാകമരങ്ങള്‍. പൂത്തുലഞ്ഞ് നില്‍ക്കുന്ന വാകകള്‍ കവികളുടെയും കലാകാരന്‍മാരുടെയും സൃഷ്ടിക്ക് പാത്രമായി മാറിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ നിറസാന്നിധ്യമാണ് വാകയും വാകപ്പൂക്കളും. ജില്ലയിലെ മിക്ക സ്കൂളുകളുടെ മുറ്റത്തും തണലേകി വാകമരങ്ങളുടെ സാന്നിധ്യമുണ്ട്. വളരുവാന്‍ നല്ല പ്രകാശം ആവശ്യമായ വാകക്ക്  മറ്റ് മരങ്ങളെക്കാള്‍ ഉപരിയായി വരള്‍ച്ചയും ശൈത്യവും നേരിടാന്‍ കഴിയും. അലസിപ്പൂമരം, മയൂരപുഷ്പം, ഗുല്‍മോഹര്‍, കാല്‍വരിപ്പൂവ് എന്നീ പേരുകളിലൊക്കെ കേരളത്തില്‍ വാകമരം അറിയപ്പെടുന്നുണ്ട്. ഇവയുടെ ഇലകള്‍, പൂക്കള്‍, തടി എന്നിവയെല്ലാം നാട്ടുവൈദ്യത്തില്‍ ഔഷധമായും ഉപയോഗിക്കുന്നു. ഡിലോണിക്സ് റീജിയറാഫ് എന്നാണ് ശാസ്ത്രനാമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...

ഗൾഫ് മേഖലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യില്ല : യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

0
ടെഹ്റാൻ : ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ...

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...