ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സ്റ്റേപ്ലര്‍ പിന്‍ അബദ്ധത്തില്‍ വയറില്‍ ചെന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി.സുരക്ഷിതമായ മറ്റു പാക്കിങ് രീതികള്‍ തെരഞ്ഞെടുക്കണമെന്നും എഫ്എസ്എസ്എഐ നിര്‍ദേശിച്ചു. ഈ ഉത്തരവ് റെസ്റ്റോറന്റ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഒരേപോലെ ബാധകമാണ്. ഹോട്ടലുകളിലോ മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലോ തുരുമ്പിച്ചതോ കേടുപാടുകള്‍ ഉള്ളതോ ആയ കത്തികള്‍ ഉപയോഗിക്കരുതെന്നാണ് മറ്റൊരു പ്രധാന നിര്‍ദേശം.

തുരുമ്പെടുത്ത കട്ടിങ് ഉപകരണങ്ങള്‍ ബാക്ടീരിയകള്‍ വളരാനും തുരുമ്പിന്റെ കണികകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കലര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. കേടായ ഉപകരണങ്ങള്‍ ഉടന്‍ മാറ്റിസ്ഥാപിക്കുക, സാനിറ്റൈസേഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.പ്രസ്തുത നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പിഴ അടക്കമുള്ള ശിക്ഷകൾ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്കും എഫ്എസ്എസ്എഐയുടെ പ്രാദേശിക ഓഫീസുകള്‍ക്കും ഈ ഉത്തരവ് കൈമാറിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...