ഹോട്ടൽ മുറിയിൽ ഒളിച്ചുകടന്ന് യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ; ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : ഹോട്ടൽ മുറിയിൽ ഒളിച്ചുകടന്ന് അതിഥിയുടെ കുളിമുറിയിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഭവത്തിൽ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. ചണ്ഡിഗഡിലെ സെക്‌ടർ17ലെ താജ് ഹോട്ടലിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് ഹോട്ടൽ ജീവനക്കാരൻ ജമ്മു സ്വദേശിയായ യുവതി തങ്ങുന്ന മുറിയുടെ മാസ്റ്റർ കീ സ്വന്തമാക്കിയ ശേഷം കുളിമുറിയിലായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്.ഇയാളെ കണ്ട് യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നാലെ മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്‌തു.

യുവതി ഇയാൾക്കെതിരെ ഹോട്ടൽ അധികൃതർക്ക് പരാതി നൽകി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി ഹോട്ടൽ മുറിയിലേക്ക് പോയതായി സ്ഥിരീകരിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്‌തു.സംഭവം നിർഭാഗ്യകരമായിപ്പോയെന്നും ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...