കാസര്‍കോട്: സര്‍ക്കാര്‍ കോളേജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മിലുണ്ടായ വാക്കുതര്‍ക്കവും തുടര്‍ന്നുനടന്ന സമരവും വാര്‍ത്തയായതിന് പിന്നാലെ വെള്ളം പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവന്നിരിക്കുകയാണ്.
കോളേജിലെ പ്യൂരിഫയറില്‍ നിന്ന് ശേഖരിച്ച വെള്ളം മലിനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജല അതോറിറ്റി നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ ഇ- കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ഇതോടെ മുന്‍ പ്രിന്‍സിപ്പല്‍ എം രമയുടെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളം മലിനമല്ലെന്നും താന്‍ പരിശോധിച്ചതാണെന്നുമായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് എം രമയുടെ വാദം. ക്യാമ്പസിനുള്ളില്‍ മയക്കുമരുന്ന് വില്‍പ്പന സജീവമാണെന്നും എസ് എഫ് ഐക്കാരുടെ നേതൃത്വത്തില്‍ ക്യാംപസില്‍ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നും രമ ആരോപിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്യാംപസിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ തനിക്കുമുന്നില്‍ ഇരിക്കാന്‍ പാടില്ലെന്ന നിലപാടെടുത്ത പ്രിന്‍സിപ്പല്‍ ഈ വെള്ളം തന്നെ കുടിച്ചാല്‍ മതി തനിക്കിപ്പോള്‍ സമയമില്ലെന്ന് പ്രതികരിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതോടെ പ്രിന്‍സിപ്പല്‍ എം രമ പുറത്തിറങ്ങി ചേംബറിനുള്ളില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം രമ ഉപയോഗിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെകൊണ്ട് കാലുപിടിപ്പിച്ച വിവാദത്തില്‍ ഇടംനേടിയയാളാണ് എം രമ.
എസ് എഫ് ഐ ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രമയെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്നും സര്‍ക്കാര്‍ നീക്കിയിരുന്നു. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് രമ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എം രമ വ്യക്തമാക്കി. രമയുടെ പരാതിയില്‍ 60 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ലഹരി, അസന്മാര്‍ഗിക ആരോപണങ്ങള്‍ക്കെതിരെ രമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































