പീരുമേട് : ചിത്രകാരനായിരുന്ന അകാലത്തിൽ വേർപ്പെട്ട അജി തോമസിന്റെ കുടുംബത്തിന് കെ.എസ്.ആർ.ടി.സി. എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ കർമ്മം നടന്നു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.. റ്റി. യു. സംസ്ഥാന പ്രസിഡന്റും മുൻ തൊഴിൽ വകുപ്പുമന്ത്രിയുമായ റ്റി.പി. രാമകൃഷ്ണൻ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവ്വഹിച്ചു. സി.ഐ.ടി.യു സാന്ത്വന പദ്ധതി സ്പർശം പരിപാടിയുടെ ഭാഗമായിട്ട് കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ മാസം തോറും 100 രൂപവീതം പിരിച്ചെടുത്ത തുക കൊണ്ടാണ് വീട് വെച്ച് നൽകുന്നത്.
പീരുമേട് ടൗണിൽ ചേർന്ന പൊതുസമ്മേളനത്തിൽ എം.എൽ എ മാരായ റ്റി.പി.രാമകൃഷ്ണൻ, വാഴൂർ സോമൻ, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ആർ. തിലകൻ, സെക്രട്ടറി കെ.എസ്.മോഹനൻ, കെ.എസ് ആർ.ടി.സി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലകൃഷ്ണൻ, വി.എസ്. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ നേതാക്കളായ ഹരികൃഷ്ണൻ, സി.ആർ. മുരളി, ജോജോ, സി.പി.എം പീരുമേട് ഏരിയാ സെക്രട്ടറി എസ്.സാബു, സി.ഐ. ടി. ജില്ലാ വൈസ് പ്രസിഡന്റ് ജി.വിജയാനന്ദ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിസന്റ് കെ.എം. ഉഷ, അജി തോമസിന്റെ ഭാര്യ ലിന്റാ അജി, മക്കളായ അലിൻ, അലീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.