ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച് 2 ന് തിരുവുത്സവത്തിന് കൊടിയേറും. 11-നാണ് ആറാട്ട്. രാത്രി 7-ന് തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം. അവതരണം തിരുവൻവണ്ടൂർ, വിഷ്ണു മാതൃസമിതി
ഉച്ചയ്ക്ക് 12.30ന് കൊടിയേറ്റ് സദ്യ, രാത്രി – 7 .30 കലാസന്ധ്യ. മാർച്ച് 3ന് രാവിലെ 6.30 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം അവതരണം ശ്രീ പാർത്ഥസാരഥി അഖണ്ഡനാമജപ സമിതി -തിരുവൻവണ്ടൂർ , രാത്രി 7.30 ന് തിരുവാതിര. 4-ന് രാവിലെ 8 മുതൽ നാരായണീയ പാരായണം. രാത്രി 7.30 ന് തിരുവാതിര. 5 ന് രാവിലെ 8 മുതൽ നാരായണീയ പാരായണം ,രാത്രി 7 ന് ഓട്ടൻതുള്ളൽ. 6-ന് രാവിലെ 8 മുതൽ ഭാഗവത പാരായണം. വൈകിട്ട് 6ന് സോപാന സംഗീതം, 7 മുതൽ ശീതങ്കൻ തുള്ളൽ. മാർച്ച് 7 ന് ഉച്ചയ്ക്ക് 11ന് ഉത്സവബലി ദർശനം, രാത്രി 7 ന് കൈകൊട്ടിക്കളി.
8 ന് രാവിലെ 7.30 ന് ശ്രീബലി എഴുന്നള്ളിപ്പ് ,രാവിലെ 10 മുതൽ ശിവപുരാണ പാരായണം , രാത്രി 7.30 ന് സേവ ,രാത്രി 12.30 മുതൽ ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജ. 9 ന് രാവിലെ 7.30 ന് ശ്രീബലി എഴുന്നള്ളിപ്പ് 10 മുതൽ ഭാഗവത പാരായണം. രാത്രി 7-30ന് സേവ , 10-ന് മേജർസെറ്റ് കഥകളി ,കഥ – കുചേലവൃത്തം, 10 ന് രാവിലെ 7.30 ന് ശ്രീബലി എഴുന്നള്ളിപ്പ് 8 മുതൽ ഭാഗവത പാരായണം. ഉച്ചയ്ക്ക് 12 ,30 മുതൽ പള്ളിവേട്ട സദ്യ, രാത്രി 7.30 ന് സേവ ,10 – ന് ബാലെ. 11.30 പള്ളിവേട്ട എഴുന്നള്ളിപ്പ് 12.30 ന് പള്ളിവേട്ട വരവ്. മാർച്ച് 11-ന് ഉച്ചയ്ക്ക് 12.30 ന് ആറാട്ട് സദ്യ .വൈകിട്ട് 4.30-ന് ആറാട്ട് എഴുന്നള്ളിപ്പ് ,രാത്രി 7.30 ന് നാദസ്വര കച്ചേരി, രാത്രി 10-ന് ഗാനമേള ,രാത്രി 10.30 ന് ആറാട്ട് വരവും കൊടിയിറക്കവും.