തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെ വിസിമാര്‍ നാളെ രാവിലെ 11:30നു മുമ്പായിയി രാജിവെക്കണമെന്ന ഗവര്‍ണറുടെ ഉത്തരവിനെ ചെറുത്ത് തോല്പ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ആര്‍. എസ്. എസിനു വേണ്ടി രാജ്ഭവനും ഇരിക്കുന്ന പദവിയും ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നത്. ഗവര്‍ണര്‍ക്കെതിരായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും ആര്‍.എസ്. എസിനു വേണ്ടി അത്യധ്വാനം ചെയ്യുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജി വെച്ച് കേരളം വിടണമെന്നും സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാന്‍, അധ്യക്ഷത വഹിച്ചുകെ. കെ അഷ്‌റഫ്, അര്‍ച്ചന പ്രജിത്ത്, എസ് മുജീബ് റഹ്മാന്‍, ഷെഫ്രിന്‍ കെ.എം മഹേഷ് തോന്നക്കല്‍, ഫസ്ന മിയാന്‍, അമീന്‍ റിയാസ്, ലത്തീഫ് പി.എച്ച്, ഉമര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.