ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെ വിസിമാര്‍ നാളെ രാവിലെ 11:30നു മുമ്പായിയി രാജിവെക്കണമെന്ന ഗവര്‍ണറുടെ ഉത്തരവിനെ ചെറുത്ത് തോല്പ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ആര്‍. എസ്‌. എസിനു വേണ്ടി രാജ്ഭവനും ഇരിക്കുന്ന പദവിയും ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ്‌ ഖാന്‍ ചെയ്യുന്നത്. ഗവര്‍ണര്‍ക്കെതിരായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും ആര്‍.എസ്‌. എസിനു വേണ്ടി അത്യധ്വാനം ചെയ്യുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ രാജി വെച്ച്‌ കേരളം വിടണമെന്നും സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാന്‍, അധ്യക്ഷത വഹിച്ചുകെ. കെ അഷ്‌റഫ്‌, അര്‍ച്ചന പ്രജിത്ത്, എസ് മുജീബ് റഹ്മാന്‍, ഷെഫ്രിന്‍ കെ.എം മഹേഷ് തോന്നക്കല്‍, ഫസ്ന മിയാന്‍, അമീന്‍ റിയാസ്, ലത്തീഫ് പി.എച്ച്‌, ഉമര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വന്‍ വര്‍ദ്ധനവെന്ന് റിപ്പോർട്ട്

0
മലപ്പുറം: ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതായി...

മലപ്പുറം ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

0
മലപ്പുറം: ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്...

അർജുൻ ആയങ്കി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

0
കണ്ണൂര്‍: തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ...

രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി

0
കൊച്ചി: രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി. സെര്‍വര്‍ തകരാറാണ് കാരണമെന്നാണ്...